|    Dec 6 Tue, 2016 9:29 pm
FLASH NEWS

എസ്ഡിപിഐ നേതാവിനെ വെട്ടിയ കേസ്: പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം

Published : 1st December 2016 | Posted By: SMR

കടയ്ക്കല്‍: കഴിഞ്ഞ ദിവസം ചൂണ്ടിയില്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ചൂണ്ട ജങ്ഷനില്‍ ചായക്കട നടത്തുന്ന മുഹമ്മദ് റാഫിയെ രാത്രി കട അടച്ച് വീട്ടിലേക്ക് പോകുന്ന വഴിയിയില്‍ വെച്ച് ഗുണ്ടാസംഘം മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളിലൊരാളെയും അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ചൂണ്ടയില്‍ നടന്ന പ്രതിഷേധത്തിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടുമെന്ന് കടയ്ക്കല്‍ സിഐ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം വീട് അടിച്ച് തകര്‍ത്ത് കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിച്ച പ്രതികളിലൊരാളായ മുണ്ടപള്ളി ഇബ്രാഹീംകുട്ടി നാട്ടിലുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാത്തത് ഉന്നത രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഈ വിഷയത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രക്ഷേപവുമായി രംഗത്ത് വരുമെന്ന് എസ്ഡിപിഐ ചടയമംഗലം നിയോജകമണ്ഡലം ഭാരവാഹികളായ ജലീല്‍ കടയ്ക്കല്‍, സുലൈമാന്‍ റോഡുവിള, നജീം മുക്കുന്നം, അബ്ദുസമദ് ചിതറ എന്നിവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day