|    Dec 8 Thu, 2016 3:40 am
FLASH NEWS

എസ്ഡിപിഐ നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി

Published : 24th November 2016 | Posted By: SMR

പത്തനംതിട്ട: വിവിധ സാമുഹിക ക്ഷേമ പെന്‍ഷന്‍ ഗുണഭോക്്താക്കളുടെ അര്‍ഹത പുനപരിശോധിക്കുന്നത് സംബന്ധിച്ച് നടപടി ക്രമങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭാ കാര്യലയത്തിലേക്ക് മാര്‍ച്ച് നടത്തി. പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ നിന്നുമാരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ അവസാനിച്ചു. ധര്‍ണ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷ സ്വീകരിക്കുന്നതിലും പത്തനംതിട്ട നഗരസഭയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം അധ്യക്ഷ വഹിച്ചു. മണ്ഡലം സെക്രട്ടറി സി പി നസീര്‍, പത്തനംതിട്ട നഗഗരസഭാ കൗണ്‍സിലര്‍ വല്‍സല, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് അനസുദ്ദീന്‍, സെക്രട്ടറി അന്‍സാരി പാറല്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷിന്റെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ചു. ലൈഫ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിലെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളിലെ ഒഴിവാക്കുക, അപേക്ഷ ഫോമുകള്‍ ഗുണഭോക്്താക്കള്‍ക്ക് കുടുംബശ്രീ വഴി നേരിട്ട് ലഭ്യമാക്കുക, വാര്‍ഡ് അടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡസ്്കുകള്‍ ആരംഭിക്കുക, അപേക്ഷ സ്വീകരിക്കുന്നതിനുള്ള കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിക്കുക എന്നുള്ള നിര്‍ദ്ദേശങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day