|    Dec 7 Wed, 2016 1:23 am
FLASH NEWS

എസ്ഡിപിഐ ജില്ലയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Published : 16th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ആസൂത്രണമില്ലാതെ നോട്ട് മാറ്റം പ്രഖ്യാപിച്ച് ജനങ്ങളെ വലച്ച പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് നൗഷാദ് പട്ടിമറ്റം നേതൃത്വം നല്‍കി. വാഴൂര്‍: പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐ വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, മണ്ഡലം പ്രസിഡന്റ് സിയാദ് വാഴൂര്‍, ഫൈസല്‍ കെ എ, റഫീഖ് നേതൃത്വം നല്‍കി. എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിഷാദ് പത്തനാട്, സുബൈര്‍ നേതൃത്വം നല്‍കി.ചങ്ങനാശ്ശേരി: സാധാരണക്കാരായ ജനങ്ങളെ വലച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നരേന്ദ്രമോഡിയുടെ കോലം കത്തിച്ചു. എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം അനീഷ് തെങ്ങണ, ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഹസന്‍, ജോയിന്റ് സെക്രട്ടറി നിഷാദ് കണ്ണപറമ്പില്‍, വൈസ് പ്രസിഡന്റ് ബിജു കെ എച്ച്, സിറാജുദ്ദീന്‍, ബിജു പി കെ നേതൃത്വം നല്‍കി.മുണ്ടക്കയം: മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് കെ യു അലിയാര്‍, അബ്ദുല്‍ ലത്തീഫ്, നിസാം, സുധീര്‍, നജീബ് നേതൃ ത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day