|    Dec 6 Tue, 2016 9:27 pm
FLASH NEWS

എസ്ഡിപിഐ കോട്ടയം മണ്ഡലം പദയാത്ര നടത്തി

Published : 1st December 2016 | Posted By: SMR

കോട്ടയം: ഏകസിവില്‍ കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് തിരുവാതുക്കലില്‍ നിന്നാരംഭിച്ച പദയാത്ര ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കാരാപ്പുഴ, ബേക്കര്‍ ജങ്ഷന്‍, നാഗമ്പടം, എംഎല്‍ റോഡ്, കെഎസ്ആര്‍ടിസി ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി കോട്ടയം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിയില്‍ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടന്‍ യു നവാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം ഫസല്‍ അറുപുഴ, ബഷീര്‍ ഇല്ലിക്കല്‍, ജീമോന്‍, മണ്ഡലം സെക്രട്ടറി ഷെഫീഖ് റസാഖ്, പ്രമോദ്, റാഷിദ്, അസ്്‌ലം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day