|    Dec 6 Tue, 2016 12:06 am
FLASH NEWS

എസ്ഡിപിഐ കൊല്ലം മണ്ഡലം പദയാത്രകള്‍ക്ക് ഇന്ന് തുടക്കം

Published : 21st November 2016 | Posted By: SMR

കൊല്ലം:ഏകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏകസിവില്‍കോഡിനും,മുസ്്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും,യുഎപിഎ കരിനിയമത്തിനും കേരളസര്‍ക്കാരിന്റെ മതവിവേചനത്തിനും എതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി കൊല്ലം മണ്ഡലം പഞ്ചായത്ത് മേഖല തല പദയാത്രകള്‍ക്ക് ഇന്ന് തുടക്കമാകും. കിളികൊല്ലൂര്‍ ഈസ്റ്റ് മേഖല പദയാത്ര ഇന്ന് വൈകീട്ട് മൂന്നിന് കരിക്കോട് പഴയ സ്റ്റാന്‍ഡില്‍ ജില്ലാകമ്മിറ്റിയംഗവും കോര്‍പറേഷന്‍ കൗണ്‍സിലറുമായ എ നിസാര്‍ പതാക ജാഥാ ക്യാപ്റ്റനായ മേഖലാ കണ്‍വീനര്‍ സിയാദ്കുട്ടിക്ക് കൈമാറി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജാഥാ വൈസ് ക്യാപ്റ്റന്‍മാരായ നിസാര്‍ അഞ്ചുമുക്ക്,സെയ്ഫുദ്ധീന്‍ ചിറ,മണ്ഡലം പ്രസിഡന്റ് നുജുമുദീന്‍ അഞ്ചുമുക്ക്, മണ്ഡലം ഭാരവാഹികളായ റഹീം പത്തായകല്ല്, ബിനോയി അബ്ദുല്‍സലാം, നൗഷാദ്, ഫൈസല്‍ പങ്കെടുക്കും.ജാഥ ചിറ,ചാത്തിനാംകുളം, അഞ്ചുമുക്ക്,പത്തായകല്ല് എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചന്ദനത്തോപ്പില്‍ സമാപിക്കും. സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ജലീല്‍ കടയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.കിളികൊല്ലൂര്‍ വെസ്റ്റ് മേഖല കണ്‍വീനര്‍ എ  ഗിരീഷ് നയിക്കുന്ന  പദയാത്ര നാളെ കരിക്കോട് നിന്നാരംഭിച്ച് കണ്ടച്ചിറയില്‍ സമാപിക്കും. തൃക്കരുവാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് കരുവാ നയിക്കുന്ന പദയാത്ര 23 ന് കാഞ്ഞിരംകുഴിയില്‍ നിന്ന് തുടങ്ങി കാഞ്ഞാവെളിയില്‍ സമാപിക്കും. കൊല്ലം മേഖലാ പദയാത്ര 25 ന് കൊല്ലത്തും നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day