|    Dec 9 Fri, 2016 5:32 am
FLASH NEWS

എസ്ഡിപിഐ അവകാശ പ്രഖ്യാപന സംഗമവും പ്രകടനവും നടത്തി

Published : 3rd November 2016 | Posted By: SMR

കൊല്ലം/പത്തനാപുരം: കേരളത്തിന്റെ ഭൂമി സ്വദേശ, വിദേശ കുത്തകകളില്‍ നിന്ന് വീണ്ടെടുക്കുക എന്ന പ്രമേയവിമായി എസ്ഡിപിഐ കൊല്ലം മമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ധീഖ് മുസ്്‌ല്യാര്‍, ജില്ലാ കമ്മിറ്റിയംഗം ജലീല്‍ കടയ്ക്കല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി ഷാഹുല്‍ ഹമീദ്, റഹിം പത്തായക്കല്ല്, ബിനോയ്് ചാത്തിനാംകുളം സംസാരിച്ചു. ഭോപ്പാലില്‍ തടവുകാരെ വെടിവെച്ചുകൊന്ന പോലിസുകാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും നടത്തി.പത്തനാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പത്തനാപുരത്ത് അവകാശ പ്രഖ്യാപന സംഗമം നടത്തി. ജില്ലാ കമ്മറ്റിയംഗം ജലീല്‍ കടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം എ മജീദ് കാര്യറ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മണി കടക്കാമണ്‍, സെക്രട്ടറി ഷെഫീഖ് കാര്യറ, ഷെമീര്‍ പത്തനാപുരം, സലാഹുദ്ദീന്‍ ലത്തീഫ്, ജോയ് വാഴപ്പാറ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day