|    Dec 3 Sat, 2016 1:31 am
FLASH NEWS

എസ്ഡിപിഐ അവകാശ പ്രഖ്യാപന സംഗമം

Published : 2nd November 2016 | Posted By: SMR

പത്തനംതിട്ട: കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളില്‍ നിന്നു വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ ഭൂസമര അവകാശ പ്രഖ്യാപന സംഗമം ആറന്‍മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്നു. സംസ്ഥാന സമിതി അംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സി പി നസീര്‍ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി അനീഷ് പള്ളിമുക്ക് അവകാശ പ്രഖ്യാപന സന്ദേശം നല്‍കി. നിയോജക മണ്ഡലം സെക്രട്ടറിമാരായ റമീസ് റഹിം, നിയാസ് കൊന്നമ്മൂട്ടില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഹലീല്‍ ഹാജിയാര്‍ സംസാരിച്ചു.റാന്നി: എസ്ഡിപിഐ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂസമര അവകാശ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ് സജീവ് പഴകുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തൗഫീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇല്യാസ് അവകാശ പ്രഖ്യാപന സന്ദേശം നല്‍കി. അഭിലാഷ് റാന്നി, പി എസ് ഉത്തമന്‍, ഷമീര്‍, നിഷാദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day