|    Dec 11 Sun, 2016 5:20 pm
FLASH NEWS

എസ്ഡിപിഐ അവകാശ പ്രഖ്യാപനം ഇന്ന്

Published : 1st November 2016 | Posted By: SMR

ഈരാറ്റുപേട്ട: കേരളത്തിന്റെ ഭൂമി സ്വദേശി വിദേശ കുത്തകകളില്‍ നിന്നു വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ കേരളപ്പിറവി ദിനമായ ഇന്ന് എസ്ഡിപിഐ നേതൃത്വത്തില്‍ ജില്ലയില്‍ അവകാശ പ്രഖ്യാപന സമ്മേളനം നടത്തും. എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം ഇന്ന് വൈകീട്ട് അഞ്ചിന് മുട്ടം ജങ്ഷനില്‍ നിന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എസ് ആരിഫ് അധ്യക്ഷത വഹിക്കും. ഫൈസല്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി വി കെ കബീര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബിനു നാരായണന്‍, സുബൈര്‍ വെള്ളാപ്പള്ളില്‍, ഇസ്മായില്‍ കീഴേടം, ഷൈലാ അന്‍സാരി, തീക്കോയി ഗ്രാമപ്പഞ്ചായത്ത് അംഗം വി കെ പരിക്കൊച്ച് സംസാരിക്കും. കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ രണ്ടാം ഭൂസമരത്തിന്റെ ഭാഗമായി ഇന്ന് കേരള പിറവി ദിനത്തില്‍ വൈകീട്ട് നാലിന് ഭൂരഹിതരായ ആളുകളുടെ അവകാശ പ്രഖ്യാപന സംഗമവും പൊതുസമ്മേളനവും എരുമേലിയില്‍ നടത്തും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വിവിധ ഭൂസമര നായകന്‍മാര്‍ സംസാരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക