|    Dec 11 Sun, 2016 1:26 pm
FLASH NEWS

എസ്ഡിപിഐ അവകാശപ്രഖ്യാപനം ഇന്ന്

Published : 1st November 2016 | Posted By: SMR

കൊച്ചി: കേരളത്തിന്റെ ഭൂമി സ്വദേശ, വിദേശ കുത്തകകളില്‍നിന്ന് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനതലത്തില്‍ എസ്ഡിപിഐ നടത്തുന്ന നിയോജകമണ്ഡലംതല അവകാശപ്രഖ്യാപനം ജില്ലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലും നടക്കും. വൈകീട്ട് 4ന്് ആലുവ മണ്ഡലത്തിലെ ശ്രീമൂലനഗരത്ത് നടക്കുന്ന അവകാശപ്രഖ്യാപനം സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് കളമശ്ശേരിയിലും ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍ കുഞ്ഞ് കുന്നത്തുനാട് മണ്ഡലത്തിലെ വാഴക്കുളത്തും, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് വൈപ്പിനിലും ജില്ലാ സെക്രട്ടറി നാസര്‍ എളമന പറവൂരിലും ട്രഷറര്‍ ഷിഹാബ് പടന്നാട്ട് കോതമംഗലത്തും അവകാശപ്രഖ്യാപനം നടത്തും. ജില്ലാ സെക്രട്ടേറിയറ്റംഗമായ സുല്‍ഫിക്കര്‍ അലി തൃക്കാക്കര മണ്ഡലത്തിലെ കാക്കനാടും എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ഫസല്‍ റഹ്മാന്‍ തൃപ്പൂണിത്തുറയിലും ഷമീര്‍ മാഞ്ഞാലി പെരുമ്പാവൂരിലും ജില്ലാ കമ്മിറ്റിയംഗങ്ങളായ റഷീദ് എടയപ്പുറം മൂവാറ്റുപുഴയിലും അനീഷ് മട്ടാഞ്ചേരി കൊച്ചിയിലും അവകാശപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജന. സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക