|    Dec 3 Sat, 2016 3:50 am
FLASH NEWS

എസ്ഡിപിഐയുടെ കരുത്ത് തെളിയിച്ച് പറവൂരില്‍ ഗംഭീര സ്വീകരണ റാലി

Published : 22nd October 2016 | Posted By: SMR

പറവൂര്‍: എസ്ഡിപിഐയുടെ കരുത്ത് തെളിയിച്ച് പറവൂരില്‍ ഗംഭീര സ്വീകരണ റാലി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിക്കും ഭാരവാഹികള്‍ക്കുമാണ് നക്ഷത്രാങ്കിത രക്ത പതാകയേന്തി ആയിരങ്ങള്‍ സ്വീകരണം നല്‍കിയത്.വൈകീട്ട് നാലരയ്്ക്ക് നോര്‍ത്ത് പറവൂര്‍ കെഎസ്്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പറവൂര്‍ ടൗണ്‍ ചുറ്റി സന്ധ്യയോടെയാണ് വെടിമറ ജങ്ഷനിലെ ശഹീദ് ഫാറൂഖ് നഗറില്‍ എത്തിയത്. റോഡിനു ഇരുവശവും റാലി വീക്ഷിക്കാന്‍ നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടി.വാദ്യമേളങ്ങളുടെ അകമ്പടിയോടെ തികഞ്ഞ അച്ചടക്കത്തോടെ നടന്ന റാലിയുടെ മുന്‍വശത്ത് സംസ്ഥാന ഭാരവാഹികള്‍ അണിനിരന്നു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് ഷെഫീര്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ്, മറ്റു ഭാരവാഹികളായ അജ്മല്‍ കെ മുജീബ്, നാസര്‍ എളമന, ഷിഹാബ് പടന്നാട്ട്, ജനറല്‍ കണ്‍ വീനര്‍ സുള്‍ഫിക്കര്‍ അലി, ഫസല്‍ റഹ്മാന്‍, പി എം അബ്ദുര്‍റഹ്മാന്‍, എ സി ശങ്കരന്‍, റഷീദ് എടയപ്പുറം, ഷമീര്‍ മാഞ്ഞാലി എന്നിവരും മണ്ഡലം നേതാക്കളും നേതൃത്വം നല്‍കി.പറവൂര്‍ ഗവ.ആശുപത്രിക്ക് മുന്നില്‍ ഒരുക്കിയ തെരുവു പ്രദര്‍ശനം ദ്രുതഗതിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഫാഷിസ്റ്റ്‌വല്‍ക്കരണത്തിന്റെ നേര്‍കാഴ്ചയായി. ഫാഷിസത്തെ ഫലപ്രദമായി തടയാന്‍ എസ്്ഡിപിഐക്കാണ് കരുത്തെന്നു തെളിയിക്കുന്നതായിരുന്നു പ്രകടനം.മോഡിയുടെ ഏതു കുതന്ത്രത്തെയും ചെറുത്തു തോല്‍പിക്കാന്‍ കരുത്തുണ്ടെന്ന് പ്രകടനക്കാര്‍ വിളിച്ചുപറഞ്ഞു. ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു നരേന്ദ്രമോഡിയുടെ കയ്യടി വാങ്ങാന്‍ പിണറായി വിജയന്‍ ശ്രമിച്ചാല്‍ കാലം മാപ്പ് തരില്ലെന്നു താക്കീത് നല്‍കിയ സ്വീകരണ റാലി, ജില്ലയിലെ ദലിത്—-പിന്നാക്ക അധ:സ്ഥിത മുന്നേറ്റത്തിനു ശക്തി പകരുന്നതായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day