|    Dec 3 Sat, 2016 10:03 am
FLASH NEWS

എസ്എഫ്‌ഐ നേതാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു

Published : 2nd November 2016 | Posted By: SMR

കുറ്റിയാടി: പേരാമ്പ്ര ഗവ. സികെജി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്‌ഐ കോളജ് യൂനിറ്റ് വൈസ് പ്രസിഡണ്ടുമായ കുറ്റിയാടി ഊരത്ത് പുലക്കുന്നുംച്ചാല്‍ പി സി ഇന്ദ്രജിത്തി (20)നെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. കുറ്റിയാടി സിഐ ഓഫിസിന് മുമ്പില്‍ വച്ച് ബസ്സില്‍ നിന്നും ബലമായി ഇറക്കി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. വേളം പൊറൂറില്‍ വച്ച് ബഹളം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ക്രിമിനല്‍ സംഘം സഞ്ചരിച്ച കാര്‍ പേരാമ്പ്ര പോലിസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ ഇന്ദ്രജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുറ്റിയാടി പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day