|    Dec 10 Sat, 2016 10:00 pm

എസ്എന്‍ഡിപി യോഗം ആരുടെയും വാലും ചൂലുമല്ല: വെള്ളാപ്പള്ളി

Published : 24th October 2016 | Posted By: SMR

തൊടുപുഴ: എസ്എന്‍ഡിപി യോഗം ആരുടെയും ചൂലും വാലുമല്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം തൊടുപുഴ യൂനിയന്റെ കീഴിലുള്ള ഗുരുനാരായണ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ മന്ദിരോദ്ഘാടനം പടിഞ്ഞാറേ കോടിക്കുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസനീതിയും സാമ്പത്തികനീതിയും എല്ലാവര്‍ക്കും ലഭ്യമാവണം. അതിന് സംഘടിതമായ ശ്രമം ഉണ്ടാവണം. യോഗത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമോ വിധേയത്വമോയില്ല. എന്നാല്‍, രാഷ്ട്രീയ അഭിപ്രായം പറയും. ജാതി വിവേചനമാണ് ജാതി ചിന്ത ഉണ്ടാക്കുന്നത്. വിവേചനമുണ്ടാക്കിയിട്ട് ജാതി പറയരുതെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. കോളജിലെ സീറ്റുകള്‍ വരെ സര്‍ക്കാര്‍ ജാതി അടിസ്ഥാനത്തിലാണ് വേര്‍തിരിച്ചിരിക്കുന്നത്.
ഭരണത്തിലിരിക്കുന്നവര്‍ ആരും നമ്മളെ സഹായിച്ചിട്ടില്ല. നമ്മുടെ സംഘടനാ നേതാക്കളും സഹായിച്ചിട്ടില്ല. സ്വസമുദായക്കാരാണ് നമ്മുടെ കാലന്മാര്‍. എന്നെ വിമര്‍ശിച്ച പോലെ ആരെയെങ്കിലും വിമര്‍ശിച്ചിട്ടുണ്ടോ. എന്നിട്ട് നിങ്ങള്‍ എന്നെ വീണ്ടും വിജയിപ്പിച്ചില്ലേ. ചിലര്‍ ചാനല്‍ ചര്‍ച്ചയില്‍ യോഗത്തിനെതിരേ പറഞ്ഞ് നടക്കുന്നുണ്ട്. അവര്‍ അത് പറഞ്ഞോട്ടെയെന്നും കര്‍മം ചെയ്യുന്നത് ഞങ്ങള്‍ തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജെഎല്‍ജി മൂന്നാംഘട്ട വായ്പാ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. യൂനിയന്‍ സെക്രട്ടറി പി എസ് സിനിമോന്‍ അധ്യക്ഷത വഹിച്ചു. എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യാതിഥിയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക