|    Dec 8 Thu, 2016 3:21 pm
FLASH NEWS

എഴുത്തുകാര്‍ ആശങ്കപ്പെടേണ്ട കാലം: യു എ ഖാദര്‍

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: കലാസൃഷ്ടികളെ കരടുള്ള കണ്ണിലൂടെ കണ്ട് കല്ലെറിയാനുള്ള പ്രവണത വര്‍ധിച്ചുവരികയാണെന്നും എഴുതുമ്പോള്‍ നാളെയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാലമാണിതെന്നും പ്രശസ്ത കഥാകാരന്‍ യു എ ഖാദര്‍ അഭിപ്രായപ്പെട്ടു. എന്തെഴുതണം എന്ന് ചിന്തിക്കുമ്പോള്‍ എന്തെല്ലാം നഷ്ടമാവും എന്നു കൂടി എഴുത്തുകാരന്‍ ചിന്തിക്കേണ്ടി വരും. കിട്ടാനുള്ളത് വലിയ ലോകമാണ് എന്നതിനാല്‍ എഴുത്തുകാരന് പിന്‍മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ കള്ളരാമന്‍ കഥാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തകം ചിത്രകാരി കബിത മുഖോപാധ്യായ ഏറ്റുവാങ്ങി. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പുസ്തകം പരിചയപ്പെടുത്തി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. പോള്‍ കല്ലാനോട്, വി പി ഷൗക്കത്തലി, വിജയന്‍ കോടഞ്ചേരി, യൂനുസ് മുസ്‌ലിയാരകത്ത്്, ഗിരീഷ് കാക്കൂര്‍, സുരേഷ് ചാലിയത്ത് സംസാരിച്ചു. കുപ്പിക്കുള്ളില്‍ ചിത്രം വരച്ച് ഏഷ്യന്‍ റെക്കോഡ് നേടിയ അഷ്‌റഫ് തറയിലിന് പോള്‍ കല്ലാനോട് ഉപഹാരം നല്‍കി അനുമോദിച്ചു. ചിത്രകാരനായ സുഹൃത്തിന്റെ പുസ്തക പ്രകാശനത്തിന് സമൂഹ ചിത്രംവര സംഘടിപ്പിച്ച് കലാകാരന്‍മാര്‍ പിന്തുണയറിയിച്ചത് കൗതുകമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day