|    Dec 11 Sun, 2016 5:18 pm
FLASH NEWS

എഴുത്തച്ഛന്‍ പുരസ്‌കാരം സി രാധാകൃഷ്ണന്

Published : 1st November 2016 | Posted By: Navas Ali kn

gl-ezhuthqachan-puraskaram-c-radhakrishnan-minister-a-k-balan-ekm

കൊച്ചി: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ അര്‍പ്പിച്ച എഴുത്തുകാരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 24ാമത് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് സി രാധാകൃഷ്ണന്‍ അര്‍ഹനായി. മന്ത്രി എ കെ ബാലന്‍ സി രാധാകൃഷ്‌ന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 1.50 ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, അബൂദബി ശക്തി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മൂര്‍ത്തീ ദേവി പുരസ്‌കാരം, വള്ളത്തോള്‍ അവാര്‍ഡ്, പണ്ഡിറ്റ് കറുപ്പന്‍ അവാര്‍ഡ്, മഹാകവി ജി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സി രാധാകൃഷ്ണന് ലഭിച്ചിട്ടുണ്ട്. മുമ്പേ പറക്കുന്ന പക്ഷികള്‍, എല്ലാം മായ്ക്കുന്ന കടല്‍, സ്പന്ദമാപിനികളെ നന്ദി, തീക്കടല്‍ കടഞ്ഞ് തിരുമധുരം, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, ആഴങ്ങളില്‍ അമൃതം എന്നിവയാണ് പ്രധാന കൃതികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക