|    Dec 9 Fri, 2016 10:55 pm
FLASH NEWS

എല്‍ഡിഎഫ് രാപകല്‍ സമരം തുടങ്ങി

Published : 25th November 2016 | Posted By: SMR

പത്തനംതിട്ട: നോട്ട് അസാധുവാക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്നലെ ജില്ലയിലെ പഞ്ചായത്ത,് നഗരസഭ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരത്തിന് തുടക്കമായി. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെ  59 കേന്ദ്രങ്ങളില്‍ നടക്കുന്ന സമരം ഇന്ന് രാവിലെ 10ന് സമാപിക്കും.  കൊടുമണ്ണില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.പന്തളത്ത്  ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ഏഴംകുളത്ത് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനും സമരം ഉദ്ഘാടനം ചെയ്തു. കുന്നന്താനത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല ഉദ്ഘാടനം ചെയ്തു. കിടങ്ങന്നൂരില്‍  സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാറും അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ എന്‍സിപി ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജും ഉദ്ഘാടനം ചെയ്തു. റാന്നിയില്‍ സിപിഐ സംസ്ഥാന കമ്മിറ്റിയംഗം എം വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടിയില്‍ രാജു ഏബ്രഹാം എംഎല്‍എയും പെരുനാട്ടില്‍ സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം പി എസ് മോഹനനും ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറയില്‍ എന്‍സിപി സംസ്ഥാന കമ്മിറ്റിയംഗം        ബിനു തെള്ളിയില്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല ടൗണില്‍ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആര്‍ സനല്‍കുമാറും. പെരിങ്ങരയില്‍ എന്‍സിപി ദേശീയ സമിതിയംഗം പ്രഫ. ഏബ്രഹാം തലവടിയും ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരിയില്‍ നഗരത്തില്‍ നടന്ന സമരം സിപിഎം ഏരിയാ സെക്രട്ടറി ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി ദേശീയ സമിതിയംഗം ചെറിയാന്‍ ജോര്‍ജ് തമ്പു അധ്യക്ഷനായി.കടമ്പനാട് ജങ്ഷനില്‍ സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. ഏറത്ത് പഞ്ചായത്തിലെ വടക്കടത്തുകാവ് ജങ്ഷനില്‍ സിപിഎം ജില്ലാസെക്രട്ടറിയറ്റംഗം ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു. തുമ്പമണ്ണില്‍ പി കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. തുമ്പമണ്‍ രവി അധ്യക്ഷനായി. തിരുവല്ല: എല്‍ഡിഎഫ് നേതൃത്വത്തില്‍ തിരുവല്ലയിലെ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സത്യഗ്രഹസമരം തുടങ്ങി. രാവിലെ പത്തിന് തിരുവല്ല ടൗണില്‍ തുടങ്ങിയ സമരം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍കുമാര്‍ അധ്യക്ഷനായി. അഡ്വ. ജനുമാത്യു, കെ അനില്‍കുമാര്‍, കെ എസ് പണിക്കര്‍, എം എന്‍ വാസവന്‍, പ്രഫ. ജി രാജശേഖരന്‍നായര്‍, എ കെ ശ്രീകുമാര്‍, സി എന്‍ രാജേഷ്, ടി ബി ശശി, അഡ്വ. രവിപ്രസാദ്, സി സി സജിമോന്‍, ജിജി വട്ടശേരില്‍, ഡെല്‍സി സാം, റെയ്‌ന ജോണ്‍സ്ബര്‍ഗ്, ബാബു പറയത്തുകാട്ടില്‍ സംസാരിച്ചു.  കുറ്റൂര്‍ പഞ്ചായത്ത് ജംങ്ഷനില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കെ ഗോപാലകൃഷ്ണപണിക്കര്‍ അധ്യക്ഷനായി. പി ടി ലാലന്‍, അഡ്വ. സുധീഷ് വെണ്‍പാല, എ കെ ഗോപിദാസ്, വിശാഖ്കുമാര്‍, അഡ്വ. സുനില്‍കുമാര്‍  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day