|    Dec 11 Sun, 2016 7:18 pm
FLASH NEWS

എല്‍ഡിഎഫുമായി യോജിച്ച സമരത്തിന് തീരുമാനിച്ചിട്ടില്ല: വി എം സുധീരന്‍

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ സര്‍ക്കാരുമായി യോജിച്ച് സമരം നടത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുധീരന്റെ പ്രതികരണം.
ഇതുസംബന്ധിച്ചു പുറത്തുവന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സഹകരണ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടന്നെങ്കിലും മുന്നണിയോഗത്തില്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കാനാണ് യുഡിഎഫിലുണ്ടായ തീരുമാനം.
പ്രശ്‌നപരിഹാരത്തിന് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്തപക്ഷം കേരളത്തില്‍ സംയുക്ത പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ച് ആ സമയത്ത് യുഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. സംയുക്ത സമരം നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, അതിനെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നായിരുന്നു സുധീരന്റെ മറുപടി.
കെപിസിസി നിലപാടിനെ വിമര്‍ശിച്ച് മുരളീധരന്‍
തിരുവനന്തപുരം: സഹകരണ മേഖല തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ സംയുക്തസമര വിഷയത്തില്‍ കെപിസിസി നിലപാടിനെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എ. ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നുവെങ്കില്‍ കോ ണ്‍ഗ്രസ്സിനകത്തെ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുവരില്ലായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. സമരകാര്യങ്ങ ള്‍ തീരുമാനിക്കാന്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നതിനു പകരം ചിലര്‍ മാത്രം കൂടിയിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ ഉടലെടുത്തിരിക്കുന്ന അനൈക്യം അറിയിക്കാന്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്ന് മുരളീധരന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക