|    Dec 3 Sat, 2016 5:52 am
FLASH NEWS

എല്‍എല്‍ബി: ഓണ്‍ലൈന്‍ ഓപ്ഷന്‍ ക്ഷണിച്ചു

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളജുകളിലേയും 18 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 2016-17 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ച വല്‍സരം എല്‍എല്‍ബി കോഴ്‌സിലേക്ക് കേന്ദ്രീകൃത അലോട്ടമെന്റ് നടപടിക്രമ ങ്ങള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ തങ്ങളുടെ  ആപ്ലിക്കേഷന്‍ നമ്പര്‍, റോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഹോം പേജില്‍ പ്രവേശിച്ച ശേഷം ഹോം  പേജില്‍ ലഭ്യമായ കീ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. തുടര്‍ന്ന് 6ാം തിയ്യതി വൈകീട്ട് 5 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്നാംഘട്ട അലോട്ട്‌മെന്റ് 7ന് പ്രസിദ്ധീകരിക്കും. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. 8 മുതല്‍ 11 വരെ തിയ്യതികളില്‍ കോളജുകളില്‍ പ്രവേശനം നേടണം. ഫീസുകള്‍ കോളജുകളില്‍ തന്നെ അടക്കണം.
അഡ്മിഷന്‍ സമയത്ത് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, പ്രവേശന പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന അലോട്ട്‌മെന്റ് മെമ്മോ അടക്കം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന അപേക്ഷകര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0471-2339101,102,103,104
സര്‍ക്കാര്‍ ലോ കോളജ്, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍  ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് 7ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്നാം ഘട്ട അലോട്ട്‌മെന്റ് 8ന് പ്രസിദ്ധീകരിക്കും.  വിദ്യാര്‍ഥികള്‍ 9 മുതല്‍ 11 വരെ    തിയ്യതികളില്‍ കോളജുകളില്‍ പ്രവേശനം നേടണം. വാര്‍ഷിക ട്യൂഷന്‍ ഫീസ്, മറ്റു ഫീസ്, ഡെപോസിറ്റ് എന്നിവ അലോട്ട്‌മെന്റ് ലഭിക്കുന്ന കോളജുകളില്‍ തന്നെ അഡ്മിഷന്‍ സമയത്ത് ഒടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101, 102,103,104 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day