|    Dec 10 Sat, 2016 12:45 am
FLASH NEWS

എല്ലാ നികുതികള്‍ക്കും ഇന്നു മുതല്‍ പഴയ നോട്ട് സ്വീകരിക്കും

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ എല്ലാ നികുതികള്‍ക്കും പഴയ നോട്ട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24 വരെയാണ് ഈ സൗകര്യം ലഭ്യമാക്കുകയെങ്കിലും നോട്ട് പ്രതിസന്ധിക്ക് പരിഹാരമാകുംവരെ നീട്ടിനല്‍കും.
പഴയ നോട്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങള്‍ക്ക് നികുതി സ്വീകരിക്കാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി സംസാരിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. നികുതി കുടിശ്ശികയും പഴയ നോട്ട് കൊണ്ട് അടയ്ക്കാം. സീസണ്‍ ടിക്കറ്റുകള്‍ പുറത്തിറക്കി കെഎസ്ആര്‍ടിസിക്കും പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ജനങ്ങള്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ മുന്നോട്ടുവരണമെന്നും തോമസ് ഐസക് പറഞ്ഞു.
നോട്ട് നിരോധനം മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടം കണക്കാക്കാന്‍ സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാല നഷ്ടം, ഹ്രസ്വകാല നഷ്ടം എന്നിങ്ങനെ രണ്ടായി തിരിച്ചായിരിക്കും പഠനം നടത്തുക. നോട്ട് പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ്, രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയ വരുമാനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതികളെ ഇത് ബാധിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ഗ്രാന്റായോ വായ്പയായോ കേന്ദ്രത്തില്‍ നിന്ന് പണം ലഭ്യമാക്കണമെന്ന അഭ്യര്‍ഥന പരിഗണിക്കാമെന്ന് ജെയ്റ്റ്‌ലി അറിയിച്ചിട്ടുണ്ട്. ഇതു ലഭിച്ചില്ലെങ്കില്‍ ക്രിസ്മസ് ഉല്‍സവകാലത്തെ ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടും. എന്നാല്‍, ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമുണ്ട്. ഈ പ്രതിസന്ധി ഇപ്പോഴൊന്നും തീരില്ല. ഒരു നോട്ട് അച്ചടിക്കാന്‍ 21 ദിവസം വേണം. അതുകൊണ്ട് ഈ പ്രതിസന്ധി ഡിസംബര്‍ 30നപ്പുറം നീളാനാണ് സാധ്യത. മാന്ദ്യം നീളുന്നത് നഷ്ടം ഉണ്ടാക്കുകയേയുള്ളൂവെന്നും  ഐസക് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day