|    Dec 3 Sat, 2016 12:11 pm
FLASH NEWS

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്: പ്രത്യേക ക്യാംപ് ആരംഭിച്ചു

Published : 21st October 2016 | Posted By: SMR

കാസര്‍കോട്്: ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാംപ് ആരംഭിച്ചു. കാസര്‍കോട് ലീഡ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നബാര്‍ഡ് എജിഎം ജ്യോതിസ് ജഗനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി എസ് രമണന്‍ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് റീജണല്‍ മാനേജര്‍ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ബാലകൃഷ്ണന്‍, കെ കമാലാക്ഷന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. മൈക്രോ എടിഎം സംബന്ധിച്ച് ബി സി ശ്രീധര്‍ ക്ലാസ്സെടുത്തു. സിണ്ടിക്കേറ്റ് ബാങ്ക് ചീഫ് മാനേജര്‍ ഗണപതി നായിക്ക്, ശ്രീലേഷ്‌കുമാര്‍ സംസാരിച്ചു. ബാങ്കിങ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ പേര് ചേര്‍ക്കലിനും അക്ഷയ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത ക്യാംപ് ചിറ്റാരിക്കാല്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാളില്‍ 25 ന് നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day