|    Dec 4 Sun, 2016 7:24 am
FLASH NEWS

എല്ലാവരെയും ജയിപ്പിക്കല്‍ ഇനിമുതല്‍ അഞ്ചാംക്ലാസ് വരെ മാത്രം

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി(സിഎബിഇ) യുടെ 64ാമതു യോഗത്തില്‍ തീരുമാനം. നിലവില്‍ എട്ടാംക്ലാസ് വരെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കരുതെന്ന ചട്ടമുണ്ടെങ്കിലും ഇത് അഞ്ചാംക്ലാസ് വരെയാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഹാജര്‍ കുറവാണെങ്കിലും വിദ്യാര്‍ഥികളെ തോല്‍പ്പിക്കാന്‍ പാടില്ല.
ആറു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ഇതുപോലെ ജയിപ്പിച്ചുവിടണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാം. എട്ടു വരെയുള്ള വിദ്യാര്‍ഥികളെ പരാജയപ്പെടുത്തരുതെന്ന നിലവിലെ നയം പഠനനിലവാരത്തെ സാരമായി ബാധിക്കുമെന്നും അത് ഒഴിവാക്കണമെന്നും വിവിധ സംസ്ഥാനങ്ങള്‍ ആവശ്യമുയര്‍ത്തിയിരുന്നു.
തുടര്‍ന്ന് മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിനു മുന്നോടിയായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാ ന്‍ നിയോഗിക്കപ്പെട്ട സുബ്രഹ്മണ്യന്‍ സമിതി, ‘എല്ലാവരെയും ജയിപ്പിക്കുന്ന നയം’ അഞ്ചുവരെ മതിയെന്നു ശുപാര്‍ശ ചെയ്തിരുന്നു. സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകറിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സിഎബിഇയുടെ യോഗത്തിലെടുത്ത തീരുമാനം.
ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളെ പരാജയപ്പെടുത്തുന്ന സംവിധാനം അവരെ മാനസികമായി തളര്‍ത്താന്‍ കാരണമാവുമെന്നും അവരെ തോല്‍പ്പിച്ചതുകൊണ്ട് പഠനനിലവാരം മെച്ചപ്പെടില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എട്ടാം ക്ലാസ് വരെയുള്ള ജയിപ്പിക്കല്‍ പൂര്‍ണമായും എടുത്തുകളയാതെ അത് അഞ്ചാംക്ലാസ് വരെയാക്കിയത്.
സിബിഎസ്ഇയുടെ 10ാംക്ലാസ് പരീക്ഷയില്‍ സ്‌കൂള്‍ ടെസ്‌റ്റോ ബോര്‍ഡ് പരീക്ഷയോ ഇഷ്ടംപോലെ തിരഞ്ഞെടുക്കാനുള്ള അവസരം എടുത്തുകളഞ്ഞ് ബോര്‍ഡ് പരീക്ഷ മാത്രമാക്കാ ന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നു കരുതിയിരുന്നെങ്കിലും ഇക്കാര്യം ചര്‍ച്ചയായില്ല. അതേസമയം, ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് രേഖ പൂര്‍ണമായി മതനിരപേക്ഷമല്ലെന്നു സംസ്ഥാന വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് മാധ്യമങ്ങളോടു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day