|    Dec 9 Fri, 2016 5:00 pm
FLASH NEWS

എല്ലാവരും ഒരുമിച്ച് എടിഎമ്മുകളിലേക്ക് പോകേണ്ട കാര്യമുണ്ടോയെന്ന് സുരേഷ് ഗോപി

Published : 16th November 2016 | Posted By: G.A.G

ന്യൂഡല്‍ഹി : നോട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ എല്ലാവരും ഒരുമിച്ച് എടിഎമ്മുകളിലേക്ക് പോകേണ്ട കാര്യമുണ്ടോയെന്ന് സുരേഷ് ഗോപി എംപി. ആവശ്യമുള്ള സമയമുണ്ട്. എല്ലാവരും ബാങ്കുകളിലേക്ക് ചെന്ന് ഉദ്യോഗസ്ഥരെ വട്ടുപിടിപ്പിക്കേണ്ടതില്ല. എല്ലാവരും ഒരുമിച്ച് എടിഎമ്മുകളിലേക്ക് ചെല്ലണമെന്ന് ആരു പറഞ്ഞുവെന്നും സുരേഷ്‌ഗോപി ചോദിച്ചു.
നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. എംപിമാരില്‍ കേരളത്തില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയെയും യോഗത്തിലേക്ക്് ക്ഷണിച്ചിരുന്നില്ലെന്നും റിപോര്‍ട്ടുണ്ട്.
നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് സഹകരണബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്രമന്ത്രിമാരെ കാണുന്നതിന് മുന്നോടിയായിട്ടായിരുന്നു യോഗം. കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,864 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day