|    Oct 26 Wed, 2016 11:21 am

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ വിദ്യാഭ്യാസ അവസരം പോലും നിഷേധിക്കുന്നു: മുനവ്വറലി തങ്ങള്‍

Published : 30th September 2016 | Posted By: Abbasali tf

കൊല്ലം: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ സാധാരണക്കാരുടെ വിദ്യാഭ്യാസ അവസരം പോലും നിഷേധിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിക്ക് ഇടയാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്തവര്‍ ഇപ്പോള്‍ ദുഖിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുഡിഎഫിന്റെ വികസന നയം കാറ്റില്‍പ്പറത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളത്തെ വീണ്ടും വികസന മുരടിപ്പിലേക്ക് തള്ളിവിടാന്‍ ഇത് ഇടയാക്കും. അക്രമ രാഷ്ട്രീയത്തിന് പ്രോല്‍സാഹനം നല്‍കുന്ന നയമാണ് സിപിഎമ്മും ഇടതു സര്‍ക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.സുല്‍ഫിക്കര്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുള്ളുകാട്ടില്‍ സാദിഖ്, പി ഉബൈദുല്ല എംഎല്‍എ, സി ശ്യാംസുന്ദര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ്‌കുഞ്ഞ്, ജനറല്‍ സെക്രട്ടറി എം അന്‍സാറുദീന്‍, ഖജാഞ്ചി എം എ സലാം, ജില്ലാ ഭാരവാഹികളായ വലിയവീടന്‍ മുഹമ്മദ്കുഞ്ഞ്, ഉമയനല്ലൂര്‍ ശിഹാബുദീന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മണക്കാട് നജിമുദീന്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കാര്യറ നസീര്‍, തമീം കടയ്ക്കല്‍, എസ് അഹമ്മദ് ഉഖൈല്‍, കെട്ടിടത്തില്‍ ഷാജഹാന്‍, ഹുസൈന്‍ പോരുവഴി, സബീര്‍ ചകിരിക്കട, കുറ്റിച്ചിറ നസീര്‍, വിളയില്‍ നൗഷാദ്, പോഷക സംഘടനാ ഭാരവാഹികളായ കെ യു ബഷീര്‍, ജെ സുബൈര്‍, കക്കാക്കുന്ന് എ ഉസ്മാന്‍കുഞ്ഞ്, റഫീഖ് അസീസ്, ബ്രൈറ്റ് മുഹ്‌സിന്‍, ഷാനൂര്‍ സിയാദ്, കൊല്ലൂര്‍വിള നാസിമുദീന്‍. ജില്ലാ സെക്രട്ടറി കിടങ്ങില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day