|    Dec 9 Fri, 2016 5:03 pm
FLASH NEWS

എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം:ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Published : 8th November 2016 | Posted By: SMR

കൊല്ലം: എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രംവഴി പകരുന്ന രോഗമാണ് എലിപ്പനി. മൂത്രം വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ ശരീരത്തിലുള്ള മുറിവുകള്‍ വഴിയോ കണ്ണിലെയും വായിലെയും ശ്ലേഷ്മസ്തരങ്ങള്‍ വഴിയോ ശരീരത്തിലെത്തിയാണ് രോഗമുണ്ടാകുന്നതെന്നും അതിനെതിരെ പൊതുജന ങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശി വേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കണ്ണില്‍ ചുവപ്പ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ എന്നിവയും പ്രകടമാകും. രോഗാരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികില്‍സ എടുക്കണം. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗം കൂടുതലായി കാണപ്പെടുന്നു.സൗജന്യ പ്രതിരോധ മരുന്നുകള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കും. കൈകലുകളില്‍ മുറുവുകളുള്ളവര്‍ ജോലിക്ക് പോകുമ്പോള്‍ അന്റി സെപ്റ്റിക് ഓയിന്റ്‌മെന്റ് ഉപയോഗിച്ച് മുറിവ് കെട്ടിയതിന് ശേഷം പോകേണ്ടതാണ്. കെട്ടികിടക്കുന്ന വെള്ളങ്ങളില്‍ കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെയിരിക്കുക, കുടിവെള്ളം അടച്ച് സൂക്ഷിക്കുക, ഭക്ഷണ പദാര്‍ഥങ്ങളില്‍ മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ വീഴുന്നില്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയ്യുറകളും കട്ടിയുള്ള റബ്ബര്‍ ബൂട്ടുകളും ഉപയോഗിക്കണമെന്നും ഡി എം ഒ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day