|    Dec 4 Sun, 2016 7:43 pm

എലവഞ്ചേരിയില്‍ രാജവെമ്പാലയെ പിടികൂടി

Published : 3rd November 2016 | Posted By: SMR

കൊല്ലങ്കോട്: എലവഞ്ചേരി മലയോര മേഖലയോട് ചേര്‍ന്നുള്ള ജനവാസ പ്രദേശമായ കൊടുവാള്‍ പാറയില്‍ 20 അടി നീളമുള്ള രാജവെമ്പാലയെ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് ആറരയോട് കൂടിയാണ് നാട്ടുകാര്‍ രാജവെമ്പാലയെ മരത്തില്‍ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരം നല്‍കിയതിനെ തുടര്‍ന്ന് കൊല്ലങ്കോട് റെയ്ഞ്ച് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരായ അശോകന്‍ സതീഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. രാത്രിയായതിനാല്‍ പാമ്പിനെ പിടിക്കാനുള്ള ശ്രമം കഠിനവും അപകടവുമായതിനാല്‍  ലൈറ്റുകള്‍ സ്ഥാപിച്ചു. പാലക്കാട് ആര്‍ ആര്‍ ടി മലമ്പുഴ സ്‌നേക്ക് പാര്‍ക്ക് സെന്ററിലെ ഉദ്യോഗസ്ഥര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും മരത്തിന്റെ ഉയരങ്ങളിലേക്ക് നീങ്ങിയ രാജവെമ്പാലയെ പിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചിറ്റൂര്‍ ഫയര്‍ സര്‍വീസ് എത്തി ഏണി വച്ച് മരത്തില്‍ കയറി പ്ലാസ്റ്റിക് കയറില്‍ കുരുക്കുണ്ടാക്കി നീണ്ട നാലര മണിക്കൂര്‍ കഠിന പ്രയത്‌നത്തിനൊടുവില്‍ രാത്രി പന്ത്രണ്ടു മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടുന്നത് കാണാനായി നാട്ടുകാര്‍ തടിച്ചു കൂടിയതോടെ കൊല്ലങ്കോട് പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. പാമ്പിനെ മലമ്പുഴ സ്‌നേക്ക് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കൊണ്ടുപോയി. എലവഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് മാസം മുമ്പ് പറശ്ശേരി ഭാഗത്തും മരത്തില്‍ കയറിക്കൂടിയ രാജവെമ്പാലയെ വനം വകുപ്പ് പിടി കൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day