|    Dec 3 Sat, 2016 3:42 am
FLASH NEWS

എറണാകുളം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published : 22nd November 2016 | Posted By: SMR

കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്‌നിം കുത്തിവയ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തി ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. യതീഷ്ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷംനയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നത്. ലോക്കല്‍ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ഷംനയുടെ പിതാവ് മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെയും മെഡിക്കല്‍ സൂപ്രണ്ടിന്റെയും മൊഴികള്‍ എടുത്തതായാണ് അറിയുന്നത്. കഴിഞ്ഞ ജൂലൈ 18നാണ് മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ മട്ടന്നൂര്‍ ഐശാമന്‍സിലില്‍ അബൂട്ടിയുടെ മകളുമായ ഷംന തസ്‌നിം മെഡിക്കല്‍ കോളജില്‍ കുത്തിവയ്പിനെത്തുടര്‍ന്ന് അബോധാവസ്ഥയി ല്‍ ആവുകയും സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയും ചെയ്തത്. സംഭവംസംബന്ധിച്ച് പിതാവ് അബൂട്ടിയുടെ പരാതിയില്‍ കളമശ്ശേരി പോലിസ് കേസെടുക്കുകയും തൃക്കാക്കര അസി. പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഫോറന്‍സിക് വിഭാഗവും മെഡിസിന്‍, അനസ്‌തേഷ്യാ, നിയമവിദഗ്ധര്‍ അടങ്ങുന്ന സംഘം കുത്തിവയ്പിനെത്തുടര്‍ന്ന് ഷംന മരിച്ച സംഭവം സംബന്ധിച്ച് പരിശോധന നടത്തിയെങ്കിലും ചികില്‍സയിലെ പിഴവ് കണ്ടെത്താനായില്ല. അതേസമയം ഫോറന്‍സിക് വിഭാഗം മരണംസംബന്ധിച്ച് ചില ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചതായി അറിയുന്നു. ലോക്കല്‍ പോലിസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപണത്തെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. ഷംന കുത്തിവയ്പിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായി ഗുരുതരാവസ്ഥയിലായ സമയം മുതല്‍ വിദഗ്ധ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ സമയം വരെ ഷംനയ്ക്ക് നല്‍കിയ വിദഗ്ധചികില്‍സ സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുമെന്ന് അറിയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day