|    Dec 10 Sat, 2016 12:24 pm

എരുമേലി വഴി അയ്യപ്പഭക്തരുടെ കാനനയാത്രയ്ക്ക് രാത്രിയില്‍ നിരോധനം

Published : 23rd November 2016 | Posted By: SMR

എരുമേലി: ഇരുമ്പൂന്നിക്കര – കോയിക്കക്കാവ് വഴി ശബരിമല തീര്‍ത്ഥാടകര്‍ കാനനയാത്ര നടത്തുന്നത് രാത്രിയില്‍ തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു. ആനകളുള്‍പ്പെടെ കാട്ടുമൃഗങ്ങളെ ഈ വഴിയില്‍ കണ്ടതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെ കാനനപാതയുടെ പ്രവേശനകവാടമായ കോയിക്കക്കാവിലെ ചെക്ക് പോസ്റ്റില്‍ അയ്യപ്പഭക്തരെ തടയും.  ഇവിടെ ഭക്തര്‍ക്ക് വിശ്രമിക്കുവാന്‍ വനം വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മണിക്ക് മുമ്പ് ഇതുവഴി പുറപ്പെടുന്ന അയ്യപ്പഭക്തരെ കാളകെട്ടിയില്‍ തടഞ്ഞ് വിശ്രമിക്കുവാന്‍ അനുവദിക്കും. പകല്‍ മാത്രമാണ് യാത്ര അനുവദിക്കുക. ഇതിനായി വനംവകുപ്പും പോലിസ്, റവന്യുവകുപ്പും ചേര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി സുരേന്ദന്‍ പിള്ള അറിയിച്ചു. എരുമേലിയില്‍ നിന്നും ശബരിമലയിലേയ്ക്കുള്ള പ്രധാനമായ പരമ്പരാഗത പാതയാണിത്. ഇത്തവണ മുന്‍കാലങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടനകാലം ആരംഭിച്ചപ്പോള്‍ തന്നെ കാനനപാതയിലൂടെ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. കൊടും വനത്തിലൂടെ കടന്നുപോവുന്ന ഈ പാതയില്‍ കടകളും, ചികില്‍സാ ക്രമീകരണങ്ങളും ആയിട്ടില്ല. പാതയില്‍ തിരക്കേറുന്നത് മകരവിളക്ക് സീസണിലാണ്. അപ്പോഴാണ് വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാകുന്നത്. ഇത്തവണ നേരത്തെ അയ്യപ്പഭക്തരുടെ ചെറുസംഘങ്ങ ള്‍ എത്തിതുടങ്ങിയത് അപകടസാധ്യത ഉയര്‍ത്തിയിട്ടുണ്ടെന്ന് വനപാലകര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day