|    Dec 4 Sun, 2016 1:38 pm

എരുമേലിയില്‍ ഫയര്‍ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കാന്‍ നീക്കം തുടങ്ങി

Published : 19th November 2016 | Posted By: SMR

എരുമേലി: സ്ഥിരം ഫയര്‍ സ്റ്റേഷന്‍ എരുമേലിയില്‍ ആരംഭിക്കുന്നതിനായി മൂന്നു മാസത്തിനകം അനുയോജ്യമായി സ്ഥലം ഏറ്റെടുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ അറിയിച്ചു. സ്ഥലം ലഭിച്ചാല്‍ കെട്ടിടം നിര്‍മിക്കാന്‍ 40 ലക്ഷം രൂപ അനുവദിക്കാമെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് എംഎല്‍എ ഉറപ്പു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം കണ്ടെത്തുന്നതിനായി തിരക്കിട്ട നീക്കം പഞ്ചായത്ത് ഭരണ സമിതി നടത്തുന്നത്. ഓരുങ്കല്‍ കടവില്‍ മണിമലയാറിന്റെ തീരത്തുള്ള പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുന്നത്് പരിഗണനയിലാണ്. ഈ സ്ഥലം സന്ദര്‍ശിച്ച് അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ ഫയര്‍ഫോഴ്‌സ് അധികൃതരോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എരുമേലി ടൗണിലും പരിസരങ്ങളിലും അനുയോജമായി സ്ഥലങ്ങള്‍ ഉണ്ടെങ്കിലും ഉടമകളായ സ്വകാര്യവ്യക്തികള്‍ കുറഞ്ഞ വില സ്വീകരിച്ച് നല്‍കാന്‍ തയ്യാറല്ല. ഇതാണ് സ്ഥലം കണ്ടെത്തി ഏറ്റെടുക്കാന്‍ കഴിയാതിരുന്നത്. നാലു വര്‍ഷം മുമ്പാണ് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കപ്പെട്ടത്. രണ്ടു തവണ ഉദ്ഘാടനത്തിനായി വാടക വ്യവസ്ഥയില്‍ സ്വകാര്യ സ്ഥലവും കെട്ടിടവും ക്രമീകരിച്ചെങ്കിലും നടപ്പായില്ല. ശബരിമല തീര്‍ത്ഥാടന കാലത്ത് അപകടങ്ങള്‍ നേരിടാന്‍ താല്‍ക്കാലിക യൂനിറ്റാണ് ഫയര്‍ സ്റ്റേഷനായി പ്രവര്‍ത്തിക്കാറുള്ളത്. എന്നാല്‍ മലയാള മാസത്തിന്റെ ആദ്യ ആഴ്ചകളില്‍ ശബരിമല തീര്‍ത്ഥാടന തിരക്കു വര്‍ധിച്ചതും സീസണ്‍ അല്ലാത്ത മാസങ്ങളില്‍ അപകടങ്ങള്‍ തുടര്‍ച്ചയായതും ഫയര്‍ സ്റ്റേഷന്റെ സ്ഥിരം സേവനം അനുവാര്യമായിരിക്കുകയാണ്. അനുയോജ്യമായ സ്ഥലം ലഭ്യമായില്ലെങ്കില്‍ വാടക വ്യവസ്ഥയില്‍ സ്ഥലവും കെട്ടിടവും ക്രമീകരിക്കാനാവുമോയെന്നും ആലോചിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day