|    Dec 9 Fri, 2016 8:55 pm
FLASH NEWS

എരുമേലിയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞു; കച്ചവടമാന്ദ്യം

Published : 24th November 2016 | Posted By: SMR

എരുമേലി: കറന്‍സി നിരോധന നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതുമൂലം ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കുറയുന്നതിന്റെ ആശങ്കയില്‍ എരുമേലി. മുന്‍കാലങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍കുറവാണ് അനുഭവപ്പെടുന്നത്. സീസണ്‍ കച്ചവടശാലകളെ ഇത് ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന സീസണ്‍ കടകളെല്ലാം കച്ചവട മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്നു. ഭക്ഷണ ശാലകളിലും താല്‍കാലിക സ്റ്റുഡിയോകളും അയ്യഭക്തര്‍ ഇല്ലാതെ വിജനമാകുകയാണ്. പാര്‍ക്കിങ് ഗൗണ്ടുകളില്‍ വളരെ കുറവ് വാഹനങ്ങളാണ് എത്തുന്നത്. തീര്‍ത്ഥാടന പാതകളില്‍ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. കഴിഞ്ഞ ഏതാനു ദിവസങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും തീര്‍ത്ഥാടകരുടെ വരവില്‍ കാര്യമായ കുറവ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ ഗണ്യമായ തോതിലാണ് ഭക്തരുടെ വരവ് കുറഞ്ഞത്. മിക്ക കടകളിലും കച്ചവടത്തില്‍ കാര്യമായ ഇടിവുണ്ടായി. നടന്നു പോകുന്ന പരമ്പരാഗത പാതയിലും ഭക്തരുടെ എണ്ണം കുറവായിരുന്നു. വരും ദിവസങ്ങളില്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ എരുമേലിയിലെ സീസണ്‍ വ്യാപാരം കടുത്ത പ്രതിസന്ധിയിലാകുമെന്ന് കച്ചവടക്കാര്‍ ആശങ്കയോടെ പറയുന്നു. മുന്‍ കാലങ്ങളില്‍ മുല്ലപ്പെരിയാര്‍ സമരമുണ്ടായപ്പോഴാണ് ശബരിമല സീസണില്‍ വ്യാപാര പ്രതിസന്ധിയുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day