|    Dec 9 Fri, 2016 11:12 am

എയ്ഡ്‌സ് രോഗികള്‍ കുറയുന്നു; സംസ്ഥാനത്ത് രോഗമുള്ളത് 29221 പേര്‍ക്ക്

Published : 1st December 2016 | Posted By: SMR

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: ഇന്ന് ഡിസംബര്‍ ഒന്ന്.ലോക എയ്ഡ്‌സ് ദിനം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മരുന്നില്ലാത്ത മാരക രോഗത്തെ പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്ത ദിനം ഇനിയും വൈദ്യശാസ്ത്രത്തിനു ഈ രോഗത്തിനു പ്രതിവിധി കണ്ടെത്താനായിട്ടില്ല. മനുഷ്യരുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ പരിണിത ഫലമാണ് ഈ രോഗം. ഉറകള്‍കൊണ്ടോ സിറിഞ്ച് കൊണ്ടോ ഈ രോഗത്തെ പ്രതിരോധിക്കാമെന്ന ചിന്തകള്‍ ഫലമില്ലാത്തതാവുകയാണ്. വര്‍ഷംതോറും ലോകത്ത് കാല്‍കോടി മനുഷ്യര്‍ ഈ രോഗം ബാധിച്ച് മരിക്കുന്നുണ്ട്. 25 കോടി മനുഷ്യര്‍ക്ക് എയ്ഡ്‌സുണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എയ്ഡ്‌സ് രോഗം കണ്ടുവരുന്നതും പടരുന്നതും. ഇന്ത്യക്ക് ലോകത്തെ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ 64ാംസ്ഥാനമാണുള്ളത്. കേരളത്തിനാവട്ടെ രാജ്യത്ത് 18ാം സ്ഥാനവും. സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 29221 പേര്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്ക്. 502377 പേര്‍ രോഗനിര്‍ണയം നടത്തിയപ്പോഴുള്ള കണക്കാണിത്.  ഇവരില്‍ 295426 പേര്‍ വനിതകളായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് എയ്ഡ്‌സ് രോഗികളുടെവിവരം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 3348 എയ്ഡ്‌സ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്-5649. രണ്ടാം സ്ഥാനം തൃശൂരിനാണ്-4843, ഏറ്റവും കുറവ് വയനാട്ടിലാണ്- 266. കൊല്ലത്ത് 1075 ഉം ആലപ്പുഴയില്‍ 1269ഉം എറണാംകുളത്ത് 1934ഉം പാലക്കാട് 2580, കോഴിക്കോട് 4423, കണ്ണൂര്‍ 1641, കാസര്‍ഗോഡ് 1376, പത്തനംതിട്ടയില്‍ 683, ഇടുക്കി 431, മലപ്പുറത്ത് 567 രോഗികളുമാണുള്ളത്. സംസ്ഥാനത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരിയ കുറവാണ് രോഗികളുടെ എണ്ണത്തില്‍ വന്നിട്ടുള്ളത്. 2015ല്‍ പുതിയതായി 1494 പേര്‍ക്കും 2014ല്‍ 1750 പേര്‍ക്കും 2016ല്‍ 1199 പേര്‍ക്കുമാണ് പുതിയതായി ഈ രോഗം ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എയ്ഡ്‌സ് രോഗം ബാധിച്ച് സംസ്ഥാനത്ത് 4673 പേരാണ് മരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day