|    Dec 5 Mon, 2016 4:01 pm
FLASH NEWS

എയ്ഡ്‌സ് ദിനാചരണം; എയ്ഡ്‌സ് ബാധിതരെ മുഖ്യധാരയിലെത്തിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Published : 2nd December 2016 | Posted By: SMR

പാലക്കാട്: എയ്ഡ്‌സ് ബാധിതരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. സമൂഹത്തെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള എയ്ഡ്‌സ് രോഗത്തെ നിയന്ത്രിക്കാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്. ക്രിസ്മസിനോടനുബന്ധിച്ച് ജില്ലയിലെ രോഗികള്‍ക്ക് ‘ഭക്ഷ്യ-ധാന്യ കിറ്റുകള്‍ വിതരണം ചെയ്യും. ജില്ലാ ആരോഗ്യവകുപ്പാണ് ലോക എയ്ഡ്‌സ് ദിനാചരണം നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് വിളംബര ജാഥ, ‘ ഉണരൂ’ നാടകം എന്നിവയും നടന്നു. ഡി.എം ഒ. ഡോ. കെ പി റീത്ത അധ്യക്ഷയായി. എ.ഡി.എം എസ്.വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ബിനുമോള്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എ.നാസര്‍  പാലക്കാട് ഫോര്‍ട്ട് റോട്ടറി ക്ലബ് പ്രസിഡന്റ് ജോയ് ഫ്രാന്‍സിസ് തലച്ചിറ എന്നിവരര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day