|    Dec 4 Sun, 2016 3:20 am
FLASH NEWS

എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിര്‍ണയം; ഒരു വിഭാഗം അനധ്യാപകര്‍ ശമ്പളവും പുനര്‍നിയമനവും ഇല്ലാതെ ദുരിതത്തിലെന്ന്

Published : 3rd November 2016 | Posted By: SMR

ചാവക്കാട്: തസ്തികനിര്‍ണ്ണയത്തെ തുടര്‍ന്ന് എയ്ഡഡ് സ്‌കൂളുകളില്‍ ജോലിചെയ്തു വരുന്ന ഒരു വിഭാഗം അനധ്യാപകര്‍ ശമ്പളവും പുനര്‍നിയമനവും ഇല്ലാതെ ദുരിതത്തിലാണെന്ന് കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. 16 വര്‍ഷമായി ജോലി ചെയ്തുവന്നിരുന്നവരാണ് ദുരിതത്തിലായത്. 2015-16ലെ സ്റ്റാഫ് ഫിക്‌സേഷന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടമായ അനധ്യാപകര്‍ക്ക് എസ്എസ്എ, ബിആര്‍സി, ആര്‍എംഎസ്എ എന്നീ സ്ഥാപനങ്ങളില്‍ പുനര്‍നിയമനം നല്‍കാന്‍ ഉത്തരവായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ പുനര്‍വിന്യാസം നടന്നപ്പോള്‍ തസ്തികയില്ല എന്ന കാരണത്താല്‍ ജില്ലയില്‍ ഇത് നടന്നില്ല. അധിക അധ്യാപകരെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍, വിദ്യാര്‍ത്ഥിഅധ്യാപക അനുപാതം 1:30, 1:35 എന്നിങ്ങനെ കുറച്ചപ്പോള്‍ അനധ്യാപക തസ്തികക്കായി മുമ്പത്തെപ്പോലെ 1: 45 ആണ് പരിഗണിക്കുന്നതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എസ് സഞ്ജയ്, സെക്രട്ടറി ദീപുകുമാര്‍, പി പ്രശാന്ത്, സി സി പെറ്റര്‍, പോള്‍ ജോബ്, കെ വി ലോസന്‍ മാത്യൂസ്, കെ ശ്രീജിത്ത്, സദാശിവന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day