|    Dec 11 Sun, 2016 3:45 am
Home   >  Pravasi  >  Gulf  >  

എയര്‍ ഇന്ത്യയുടെ വെജിറ്റേറിയന്‍ വിഭവത്തില്‍ പാറ്റയും

Published : 19th November 2016 | Posted By: G.A.G

paatta

ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ പച്ചക്കറി വിഭവത്തില്‍ പാറ്റയെ കണ്ടെത്തി. ഹൈദരാബാദില്‍ നിന്നും ന്യൂഡല്‍ഹി വഴി ചിക്കാഗോയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരനാണ് വെജിറ്റേറിയയന്‍ ഭക്ഷ്യ വിഭവത്തില്‍ പാറ്റയെ കണ്ടെത്തിയത്. എ.ഐ. 127 വിമാനത്തിലെ യാത്രക്കാരനായ രാഹുല്‍ രഘുവന്‍ഷിയാണ് വെജിറ്റേറിയന്‍ വടയില്‍ നിന്നും കണ്ടെത്തിയ പാറ്റയടക്കമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. എയര്‍ ഇന്ത്യയിലേക്ക് ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തോട് വിശദീകരണം ചോദിക്കുകയും സംഭവത്തെ കുറിച്ച് വിപുലമായ അന്യേഷണം ആരംഭിച്ചതായും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു. അന്നേ ദിവസം ഈ വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷ്യ വിഭവങ്ങളുടെ പ്രതിഫലം നല്‍കുകയില്ല. കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 291 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക