|    Dec 3 Sat, 2016 7:51 am
FLASH NEWS

എയര്‍ ഇന്ത്യയുടെ പച്ചക്കറി വിഭവത്തില്‍ പാറ്റയും

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരനു നല്‍കിയ പച്ചക്കറി വിഭവത്തില്‍ പാറ്റയെ കണ്ടെത്തി. ഹൈദരാബാദില്‍നിന്നു ന്യൂഡല്‍ഹി വഴി ഷിക്കാഗോയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരനാണ് വെജിറ്റേറിയന്‍ ഭക്ഷ്യവിഭവത്തില്‍ പാറ്റയെ ലഭിച്ചത്. എഐ 127 വിമാനത്തിലെ യാത്രക്കാരനായ രാഹുല്‍ രഘുവന്‍ഷിയാണ് വെജിറ്റേറിയന്‍ വടയില്‍ കണ്ടെത്തിയ പാറ്റയടക്കമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
എയര്‍ ഇന്ത്യക്ക് ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തോട് വിശദീകരണം ചോദിച്ചതായും സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചതായും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ്കുമാര്‍ പറഞ്ഞു. അന്നേ ദിവസം ഈ വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷ്യവിഭവങ്ങളുടെ പ്രതിഫലം നല്‍കുകയില്ലെന്നും കൂടാതെ ഈ സ്ഥാപനത്തില്‍നിന്ന് ഒരുലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day