|    Dec 9 Fri, 2016 8:55 pm
FLASH NEWS

എബ്രഹാമിന് പിന്തുണയുമായി ധനമന്ത്രി

Published : 31st October 2016 | Posted By: SMR

ആലപ്പുഴ: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിനു വിധേയനായ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്. എബ്രഹാം മികച്ച ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും നികുതി വകുപ്പില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നടത്തുന്നതെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരള ടാക്‌സ് കണ്‍സള്‍ട്ടന്‍സ് അസോസിയേഷന്‍ ചരക്കുസേവന നികുതിയെപ്പറ്റി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
അഴിമതിക്കെതിരേ മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള ഉദ്യോഗസ്ഥനാണ് എബ്രഹാമെന്നും സഹാറ കേസില്‍ അദ്ദേഹം എടുത്ത നിലപാട് അതിനു തെളിവാണെന്നും ധനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്തും കേന്ദ്രസര്‍ക്കാരിനു കീഴിലും അഴിമതിവിരുദ്ധ നിലപാട് സ്വീകരിച്ച ആളാണ് കെ എം എബ്രഹാം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിക്ക് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളല്ലെന്നും അന്നത്തെ സര്‍ക്കാരാണ് ഉത്തരവാദിയെന്നും മന്ത്രി വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day