|    Dec 4 Sun, 2016 7:45 pm

എബ്രഹാമിനെതിരായ അന്വേഷണച്ചുമതല ശെയ്ഖ് ദര്‍വേഷ് സാഹിബിന്

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: ധനവകുപ്പ് അഡീഷനല്‍ ചീഫ്‌സെക്രട്ടറി കെ എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രാഥമികാന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല വിജിലന്‍സ് എഡിജിപി ശെയ്ഖ് ദര്‍വേഷ് സാഹിബിനു നല്‍കി. കെ എം എബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് എസ്പി റെയ്ഡ് നടത്തിയതു വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ എസ്പിയോട് വിശദീകരണം തേടുകയും ചെയ്തു. കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണു പരിശോധന നടത്തിയതെന്ന് എസ്പി ഇതിനു വിശദീകരണം നല്‍കി. എന്നാല്‍ തന്റെ അറിവോടെയല്ല പരിശോധന നടത്തിയതെന്നാണ് ജേക്കബ് തോമസ് സ്വീകരിച്ച നിലപാട്. ഈ സാഹചര്യത്തിലാണ് എസ്പിയുടെ അന്വേഷണത്തിന് എഡിജിപി മേല്‍നോട്ടം വഹിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. എഡിജിപിയുടെ അനുമതി വാങ്ങിയശേഷമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നാണു നിര്‍ദേശിച്ചിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day