|    Dec 11 Sun, 2016 12:00 am

എഫ്‌സിഐ ഡിപ്പോകള്‍ സ്തംഭനത്തിലേക്ക്

Published : 2nd December 2016 | Posted By: SMR

ചിങ്ങവനം: ചുമട്ടു തൊഴിലാളി സമരം തുടരുന്നത് മൂലം ഫുഡ് കോര്‍പറേഷന്‍ ഡിപ്പോകള്‍ പ്രതിസന്ധിയിലായി. പരോക്ഷമായി ഇതു റേഷനരി വിതരണവും താറുമാറാക്കി കാലങ്ങളായി കയറ്റിറക്ക് തൊഴിലാളികള്‍ക്കു നല്‍കി വരുന്ന കാപ്പിക്കാശ് നിര്‍ത്തലാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതിനു പിന്നാലെ സമയത്തും അസമയത്തും പണിയെടുക്കണമെന്ന സര്‍ക്കുലറും ഇറങ്ങി. ദിവസേന 378 ‘രൂപയാണ് ജീവനക്കാരുടെ വേതനം. ഈ ചുരുങ്ങിയ വേതനത്തിനാണ് ദിവസേന 70ലേറെ ചാക്കുകള്‍ ചുമന്ന് ലോഡ് ചെയ്യേണ്ടത്. ഇതിനിടെ ഒരാശ്വാസമായിരുന്നു ചാക്കൊന്നിന് നാലേ മുക്കാല്‍ എന്ന രീതിയില്‍ കിട്ടിയിരുന്ന കാപ്പി കാശെന്ന ചെറിയ സംഖ്യ. മൊത്ത വിതരണക്കാരായിരുന്നു ഇതു നല്‍കിവന്നിരുന്നത്. എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമം വന്നതോടെ റേഷന്‍ വിതരണം സപ്ലൈകോയുടെ നിയന്ത്രണത്തിലായി അനാവശ്യ ചെലവുകള്‍ ഇനി നല്‍കാനാവില്ല എന്നതാണ് ഇവരുടെ നിലപാട് വച്ചത്. ചിങ്ങവനം പന്നിമറ്റത്തെ ഡിപ്പോയില്‍ 63 കയറ്റിറക്ക് തൊഴിലാളികളാണുള്ളത്. വിദൂര ജില്ലകളില്‍ നിന്നാണ് ഇവരില്‍ പലരും ഇവിടെ ജോലിക്കെത്തുന്നത്. ഇതിനു പുറമേയാണ് സമയം നോക്കാതെ പണിയെടുക്കണമെന്ന നിര്‍ദേശവും. അതേസമയം സര്‍ക്കാരുമായി തൊഴിലാളികള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. വരുന്ന മാര്‍ച്ച് 31 വരെ അരി വിതരണം മൊത്ത വിതരണക്കാരുടെ ചുമതലയിലാണെന്നും ആ സ്ഥിതിയില്‍ തങ്ങള്‍ക്ക് കാപ്പിക്കാശ് നല്‍കണമെന്നുമുള്ള നിലപാടാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. കയറ്റിറക്കു നിലച്ചതോടെ റേഷനരി വിവിധ ഇടങ്ങളിലെത്തിക്കുന്ന ലോറിക്കാര്‍ക്കും പ്രതിസന്ധിയായി. ഇതിനിടെ പോലിസ് സംരക്ഷണത്തില്‍ പുറത്തുനിന്നുള്ളവരെ എത്തിച്ച് ലോഡിങ് നടത്താനുള്ള നീക്കവും വിഫലമായി. കാപ്പിക്കാശ് പുനസ്ഥാപിക്കുകയോ അടിസ്ഥാന വേതനം പുനര്‍നിര്‍ണയിക്കുകയോ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്തിരിയില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക