|    Dec 6 Tue, 2016 11:27 pm
FLASH NEWS

എപിഎല്‍ റേഷന്‍ നിര്‍ത്തലാക്കിയതിന് എതിരേ സഭയില്‍ പ്രതിഷേധം

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ എപിഎല്‍ വിഭാഗത്തിനുള്ള റേഷന്‍ വിഹിതം നിര്‍ത്തലാക്കിയ കേന്ദ്ര നടപടിക്കെതിരേ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നിയമസഭയില്‍ പ്രതിഷേധം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനിലൂടെ വിഷയം സഭയില്‍ കൊണ്ടുവന്നത്. കേന്ദ്രം നിഷേധാത്മക നിലപാട് അവസാനിപ്പിച്ച് പദ്ധതി കുറ്റമറ്റ നിലയില്‍ നടപ്പാക്കാന്‍ കുറച്ചുകൂടി സാവകാശം കേരളത്തിനു നല്‍കാന്‍ തയ്യാറാവണമെന്നു പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
നിയമം നടപ്പാവുന്നതോടെ ഇപ്പോള്‍ ലഭിച്ചുവരുന്ന അരിവിഹിതത്തില്‍ ഏകദേശം രണ്ടുലക്ഷം ടണ്ണിന്റെ കുറവുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എപിഎല്‍ വിഭാഗത്തിന് റേഷന്‍ നിഷേധിക്കുന്നതു വിലക്കയറ്റത്തിനു കാരണമാവുമെന്ന് രാജു എബ്രഹാമും ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഗുണഭോക്താക്കളുടെ മുന്‍ഗണനാ ലിസ്റ്റ് കരട് പട്ടിക ഇന്ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നു മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ലിസ്റ്റിന്‍മേല്‍ 30 വരെ ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കും. പരാതികളിലുള്ള പരിശോധന നവംബര്‍ 15 ഓടെ തീര്‍പ്പുകല്‍പ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day