|    Dec 6 Tue, 2016 11:34 am
FLASH NEWS

എപിഎല്‍ കാര്‍ഡ്; 57,788 കുടുംബങ്ങള്‍ക്ക്റേഷനരി ലഭിച്ചില്ല

Published : 31st October 2016 | Posted By: SMR

മാനന്തവാടി: ജില്ലയിലെ റേഷന്‍കടകളില്‍ അരിയില്ലാത്തതിനാല്‍ 57,788 എപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം റേഷനരി ലഭിച്ചില്ല. 8.90 രൂപ നിരക്കില്‍ ലഭിക്കേണ്ട അരിയാണ് ഈ മാസം മുടങ്ങിയത്. ബിപിഎല്‍ കാര്‍ഡുടമകളായ 33,243 പേരുടെയും രണ്ടു രൂപ നിരക്കില്‍ അരി ലഭിച്ചിരുന്ന എപിഎല്‍ വിഭാഗത്തിലെ 71, 834 കാര്‍ഡുടമകളുടെയും അരി വെട്ടിക്കുറയ്ക്കുകയും ചെയ്തു. സപ്തംബര്‍ മാസം വരെ ബിപിഎല്‍ കാര്‍ഡുടമുകള്‍ക്ക് 25 കിലോഗ്രാം വീതം നല്‍കിയിരുന്നത് ഒക്ടോബറില്‍ 20 കിലോയില്‍ താഴെ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ മാസം വരെ 8.90 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കിയിരുന്നു. എന്നാല്‍, ഈ മാസം ഒരു കിലോഗ്രാം അരി പോലും നല്‍കാന്‍ അധികൃതര്‍ നടപടിയെടുത്തില്ല. എപിഎല്‍ കാര്‍ഡുടമുകള്‍ക്ക് അഞ്ചുകിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കുമെന്നു വകുപ്പ് മന്ത്രി പ്രസ്താവിച്ചിരുന്നെങ്കിലും റേഷന്‍ ഷോപ്പുകളില്‍ അരിയെത്താത്തത് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായി.ജില്ലയില്‍ 317 റേഷന്‍ ഷോപ്പുകളിലായി ബിപിഎല്‍, എഎവൈ, എപിഎല്‍ വിഭാഗങ്ങളിലായി 2,03,473 റേഷന്‍ കാര്‍ഡുടമകളാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day