|    Dec 3 Sat, 2016 3:44 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ അനര്‍ഹര്‍: വിജിലന്‍സ് ത്വരിതാന്വേഷണം തുടങ്ങി

Published : 2nd November 2016 | Posted By: SMR

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റ നിര്‍ദ്ദേശപ്രകാരം ത്വരിതാന്വേഷണം തുടങ്ങി. കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മുന്‍ ജീവനക്കാരന്‍ മുളിയാറിലെ ഗംഗാധരന്‍ നായരുടെ പരാതിയില്‍ കാസര്‍കോട് വിജിലന്‍സ് സിഐ പി ബാലകൃഷ്ണന്‍ നായരാണ് അന്വേഷണം തുടങ്ങിയത്. നിലവില്‍ 5500 ഓളം രോഗികളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആയിരത്തിലധികം അനര്‍ഹര്‍ കടന്നുകൂടിയെന്നാണ് പരാതി. മാത്രവുമല്ല എന്‍ഡോസള്‍ഫാന്‍ മേഖലയ്ക്ക് പുറത്ത് നിന്നുള്ളവര്‍ പോലും ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളതായും പരാതിയിലുണ്ട്. ഏറെക്കാലം ഗള്‍ഫില്‍ കഴിഞ്ഞ് തിരിച്ചെത്തിയവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ 11 പഞ്ചായത്തുകളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത  ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്‍മകജെ, ബദിയടുക്ക, കാറഡുക്ക, ബെള്ളൂര്‍, മുളിയാര്‍, പള്ളിക്കര, കോടോം-ബേളൂര്‍, കയ്യൂര്‍-ചീമേനി, ദേലംപാടി, പുല്ലൂര്‍-പെരിയ തുടങ്ങിയ പഞ്ചായത്തുകളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഏറെ കാലത്തെ ദുരിതബാധിതരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് രോഗംമൂലം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പൂര്‍ണ്ണമായി കിടപ്പിലായവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ഭാഗികമായി അസുഖം ബാധിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി ലിസ്റ്റില്‍ കയറികൂടിയത്. മാത്രവുമല്ല ദുരിതബാധിതരുടെ പുനരധിവാസത്തിനും തൊഴിലിനും ചികില്‍സയ്ക്കും മറ്റുമായി പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു. അതേ സമയം അര്‍ഹരായ പലരും ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെ ല്‍ ഡെപ്യൂട്ടി കലക്ടറില്‍ നിന്നും ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കുമെന്നും വിജിലന്‍സ് സിഐ പി ബാലകൃഷ്ണന്‍ നായര്‍ തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day