|    Dec 4 Sun, 2016 3:17 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍: രാജീവിയുടെ മരണത്തിന് കാരണക്കാര്‍ സര്‍ക്കാര്‍: സുധീരന്‍

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: ചികില്‍സയ്ക്ക് പണം ലഭ്യമല്ലാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ രാജീവി ജീവനൊടുക്കിയ സംഭവത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ ചുമതലയേറ്റതിനു ശേഷം കാസര്‍കോട് ജില്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സഹായസെല്‍ തീര്‍ത്തും നിഷ്‌ക്രിയമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സഹായസെല്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണം. ജനപ്രതിനിധികളെയും മറ്റു ബന്ധപ്പെട്ടവരെയും പങ്കെടുപ്പിച്ച് ഉന്നതതലയോഗം വിളിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
എന്‍ഡിടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലിന്റെ ഒരു ദിവസത്തെ സംപ്രേഷണത്തിന് നിരോധനമേര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതയാണ് പ്രകടമാക്കുന്നതെന്നും വി എം സുധീരന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
ആത്മഹത്യചെയ്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത രാജീവയുടെ കുടുംബത്തെ മുഖ്യമന്ത്രി കാസര്‍ഗോഡുണ്ടായിരുന്നിട്ടും സന്ദര്‍ശിക്കാത്തത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.  സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടും സ്ഥലം സന്ദര്‍ശിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണം. രാജീവയുടെ കുടുംബത്തിന് 10 ലക്ഷംരൂപ ധനസഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day