|    Dec 3 Sat, 2016 10:07 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 15th November 2016 | Posted By: SMR

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടു കുട്ടികളുടെ പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബെള്ളൂര്‍ പഞ്ചായത്തിലെ സി എച്ച് ജഗന്നാഥ പൂജാരി(53)യാണ് ജീവനൊടുക്കിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കാസര്‍കോട് ജില്ലാ കലക്ടര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ജഗന്നാഥ പൂജാരിയുടെ കുട്ടികള്‍ക്ക് അനുവദിച്ച ആശ്വാസ നടപടികളുടെ വിശദാംശങ്ങള്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം. കേസ് ഡിസംബറില്‍ കാസര്‍കോട്ട് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day