|    Dec 5 Mon, 2016 10:03 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

Published : 15th November 2016 | Posted By: SMR

കാസര്‍കോട്്: എല്‍ഡിഎഫ് സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ദുരിതബാധിതരോട് അവഗണന കാണിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭമാരംഭിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി  യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി കാസര്‍കോട്ടെത്തുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടന വേളയില്‍ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വാചാലമായെങ്കിലും സെല്‍യോഗം വിളിച്ചു ചേര്‍ക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നുമുണ്ടായില്ല. സമരകാലത്തൊക്കെ സജീവമായി പിന്തുണച്ചവരുടെ ഭാഗത്തുനിന്നും പ്രത്യാശക്ക് വക നല്‍കുന്ന തീരുമാനങ്ങളൊന്നും ഇല്ലാതെ പോകുന്നതില്‍ നിരാശരായ ദുരിതബാധിതര്‍ ശക്തമായ സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഒമ്പതിന് ആയിരങ്ങളെ അണിനിരത്തി കലക്്ടറേറ്റിലേക്ക്് മാര്‍ച്ച് ചെയ്യും. പി മുരളീധരന്‍ അധ്യക്ഷം വഹിച്ചു. കെ കൊട്ടന്‍, എം അശോക് റൈ, വിമല ഫ്രാന്‍സിസ്, ബാലകൃഷ്ണന്‍ രാവണേശ്വരം, പവിത്രന്‍ തോയമ്മല്‍, പ്രേമചന്ദ്രന്‍ ചോമ്പാല, എം കെ നസീമ, ടി വി ദിനേശന്‍, ഗോവിന്ദന്‍ കയ്യൂര്‍, രാഘവന്‍ പിലിക്കോട്, ടി അഖിലകുമാരി, സി വി പ്രേമരാജന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ വി നിര്‍മ്മല സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day