|    Dec 3 Sat, 2016 1:32 am
FLASH NEWS

എന്‍ഡിടിവി കേസ് ഡിസംബര്‍ അഞ്ചിന് പരിഗണിക്കും

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി/മുംബൈ: ഹിന്ദി വാര്‍ത്താചാനലായ എന്‍ഡിടിവി ഇന്ത്യ ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഡിസംബര്‍ അഞ്ചിന് പരിഗണിക്കും. സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച സാഹചര്യത്തില്‍ അടിയന്തരമായി വാദം കേള്‍ക്കേണ്ടതില്ലെന്ന് എന്‍ഡിടിവിയുടെ അഭിഭാഷകരായ ഫാലി എസ് നരിമാനും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയും ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് കേസ് ഡിസംബര്‍ അഞ്ചിലേക്ക് കോടതി മാറ്റിയത്. അതേസമയം, ആക്ഷേപാര്‍ഹമായ ഉള്ളടക്കം സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് കേയര്‍ വേള്‍ഡ് ടിവി ചാനലിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരാഴ്ചത്തെ നിരോധനം ബോംബെ ഹൈക്കോടതി ഈ മാസം 24 വരെ സ്റ്റേ ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day