|    Dec 5 Mon, 2016 7:59 pm
FLASH NEWS

എന്റെ ഗ്രാമം സുരക്ഷിതം; കൊല്ലങ്കോട് പോലിസ് സ്റ്റേഷന്‍ ജനമൈത്രി പദ്ധതിക്ക് തുടക്കമായി

Published : 29th October 2016 | Posted By: SMR

കൊല്ലങ്കോട്: കൊല്ലങ്കോട് പോലിസ് സ്‌റ്റേഷന്റെ ജനമൈത്രി പദ്ധതിയായ എന്റെ ഗ്രാമം സുരക്ഷിതം പദ്ധതി എലവഞ്ചേരി പ്രണവം ഓഡിറ്റോറിയത്തില്‍ തൃശ്ശൂര്‍ റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് എം ആര്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. എലവഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോട് സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ ഉറപ്പു വരുത്തി കുറ്റകൃത്യങ്ങള്‍ നിയന്ത്രിച്ച് സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്ത് സീറോ െ്രെകം പഞ്ചായത്ത് എന്ന നിലയിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷൃമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് എസ്പി ഡോ. ശ്രീനിവാസ്. പാലക്കാട് െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി  പി ടി വാസുദേവന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി രാജു സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ആലത്തൂര്‍ ഡിവൈഎസ്പി വി എസ് മുഹമ്മദ് കാസിം, പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് ,കൊല്ലങ്കോട് സി ഐ  സലീഷ് എന്‍ എസ് സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി ജില്ലാ പോലിസിന്റെ ട്രാഫിക് ബോധവല്‍ക്കരണ വിഭാഗമായ ട്രാഫിക് ഇലക്‌ട്രോണിക് പാര്‍ക്ക് അംഗങ്ങള്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day