|    Dec 4 Sun, 2016 11:36 am

എത്തിയിട്ടും വിതരണം ചെയ്യുന്നില്ല,അഞ്ഞൂറിനായി ആയിരങ്ങളുടെ കാത്തിരിപ്പ്

Published : 20th November 2016 | Posted By: G.A.G

500-new

തിരുവനന്തപുരം : കറന്‍സി പ്രതിസന്ധിക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാവുമെന്ന് കരുതപ്പെടുന്ന അഞ്ഞൂറു രൂപയുടെ പുതിയ നോട്ട് സംസ്ഥാനത്ത് ഇനിയും വിതരണം ചെയ്തുതുടങ്ങിയില്ല.  രണ്ടു ദിവസം മുന്‍പ് വിമാനമാര്‍ഗം തലസ്ഥാനത്തെത്തിച്ച നോട്ടുകള്‍ സാങ്കേതികകാരണങ്ങളാലാണ് വിതരണം ചെയ്യാത്തത്. പഴയ 500 രൂപ നോട്ടും പുതിയ 500 രൂപയും തമ്മില്‍ സോഫ്റ്റ്‌വെയറില്‍ തരംതിരിക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് റിപോര്‍ട്ടുകളുണ്ട്. രണ്ടുദിവസത്തിനകം നോട്ടുകള്‍ ജനങ്ങളിലെത്തുമെന്നാണ് സൂചന
അതിനിടെ എടിഎം കൗണ്ടറുകളില്‍ മിക്കതിലും ഇപ്പോള്‍ ലഭിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണ്. ഏറെ നേരം ക്യൂ നിന്നശേഷം കിട്ടുന്ന ഈ നോട്ടുകള്‍ മാറിക്കിട്ടുവാന്‍ പാടുപെടുകയാണ് ജനങ്ങള്‍.
മിക്ക എടിഎമ്മുകളും പണമില്ലാത്തതിനാല്‍ അടഞ്ഞു കിടന്ന അവസ്ഥ ഇന്നും തുടര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 398 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day