|    Dec 3 Sat, 2016 9:05 pm
FLASH NEWS

എണ്‍മകജെ പഞ്ചായത്ത്: വൈസ് പ്രസിഡന്റിന് എതിരേയുള്ള അവിശ്വാസ പ്രമേയം തള്ളി

Published : 10th November 2016 | Posted By: SMR

പെര്‍ള: ബിജെപി ഭരിക്കുന്ന എണ്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ ഇന്നലെ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എല്‍ഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു. 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ലോകബാങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച നടന്ന പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഭരണകക്ഷിയായ ബിജെപിയും സിപിഎമ്മും വിട്ടുനിന്നതോടെ ക്വാറം തികയാതെ യോഗം പിരിച്ചുവിട്ടു. ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഏഴ് അംഗങ്ങളും ബിജെപിയിലെ ഏഴ് അംഗങ്ങളും സിപിഎമ്മിന്റെ രണ്ട് അംഗങ്ങളും സിപിഐയുടെ ഒരംഗവും പങ്കെടുത്തു. എന്നാല്‍ വോട്ടെടുപ്പില്‍ സിപിഎമ്മിന്റെ അംഗങ്ങള്‍ വോട്ട് അസാധുവാക്കി. എന്നാല്‍ അവിശ്വാസ പാസായതോടെ പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടന്നു. ഈ സമയത്ത് സിപിഎമ്മിന്റെ രണ്ട് വോട്ടുകള്‍ അസാധുവാക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയിലെ പുട്ടപ്പയും യുഡിഎഫിലെ അബൂബക്കര്‍ സിദ്ദീഖുമാണ് മല്‍സരിച്ചത്. സിദ്ദീഖിന് എട്ട് വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ 17 അംഗങ്ങളില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണമെന്ന ഉത്തരവിനെ തുടര്‍ന്ന് പുട്ടപ്പ വീണ്ടും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപി ഭരണത്തെ താഴെയിറക്കാന്‍ ലഭിച്ച അവസരം സിപിഎം ഉപയോഗിക്കാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തില്‍ എല്‍ഡിഎഫിനും ബിജെപിക്കും തുല്യ നിലവന്നതിനാല്‍ ബിജെപിയിലെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍ എണ്‍മകജെയില്‍ സിപിഎം അനുവര്‍ത്തിച്ച നിലപാട് പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day