|    Dec 4 Sun, 2016 5:19 am
FLASH NEWS

എണ്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

Published : 29th October 2016 | Posted By: SMR

പെര്‍ള: ബിജെപി ഭരിക്കുന്ന എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടിസ് നല്‍കി. യുഡിഎഫ് അംഗങ്ങളായ ഐത്തപ്പകുലാല്‍, സിദ്ദീഖ് ഹാജി എന്നിവരാണ് വരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയത്. പ്രമേയം 15 ദിവസത്തിനകം ചര്‍ച്ചക്കെടുക്കും. ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടാണ് പഞ്ചായത്ത് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് പുട്ടപ്പയാണ്. 17 അംഗ പഞ്ചായത്ത് ബോഡില്‍ ബിജെപിക്കും യുഡിഎഫിനും ഏഴ് അംഗങ്ങള്‍ വീതവും സിപിഐക്ക് ഒന്നും സിപിഎമ്മിനു രണ്ടും അംഗങ്ങളാണുള്ളത്്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കും യുഡിഎഫിനും ഏഴ് വോട്ടുവീതം ലഭിച്ചു. ഇടതു മുന്നണി തിരഞ്ഞെടുപ്പില്‍ നിന്നു മാറി നിന്നു. തുടര്‍ന്നു നടന്ന നറുക്കെടുപ്പിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ബിജെപിക്കു ലഭിച്ചത്. എന്നാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കുവരുമ്പോള്‍ ഇടതുപക്ഷത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day