|    Dec 7 Wed, 2016 1:20 am
FLASH NEWS

എണ്ണം കുറയുകയാണ്

Published : 28th October 2016 | Posted By: SMR

വന്യജീവിസംരക്ഷണത്തിന് എല്ലാ രാജ്യങ്ങളും ഏറെ നിയമങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വലിയ കുറവു വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലണ്ടനിലെ സുവോളജിക്കല്‍ സൊസൈറ്റിയും ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫ്രണ്ടും സംയുക്തമായി നടത്തിയ ഒരു സര്‍വേ പ്രകാരം, 2020 ആവുന്നതോടെ നട്ടെല്ലുള്ള ജീവികളുടെ എണ്ണത്തില്‍ 70 ശതമാനത്തോളം കുറവുവരുമെന്ന് കാണുന്നു. തടാകങ്ങളിലും നദികളിലും തണ്ണീര്‍ത്തടങ്ങളിലും കഴിയുന്ന ജീവികളുടെ കാര്യത്തിലാണ് കൂടുതല്‍ കുറവ് കാണുന്നത്.
കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ 3700ഓളം ജീവിവര്‍ഗങ്ങള്‍ വംശനാശത്തിന്റെ വക്കിലെത്തിയിട്ടുണ്ട്. പ്രധാന കാരണം മനുഷ്യര്‍ തന്നെ. ശുദ്ധജലത്തിനായുള്ള ദാഹം മൂലം നദികളിലും തടാകങ്ങളിലും അവര്‍ അണകെട്ടുകയും പമ്പിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ചില പ്രത്യേകയിനം മൃഗങ്ങളെ വേട്ടയാടുന്നു. ഉദാഹരണത്തിന്, ആഫ്രിക്കന്‍ ആനയും കണ്ടാമൃഗവും. സ്രാവുകളുടെ ചിറകിനായി അവയെ കണ്ടമാനം കൊന്നൊടുക്കുന്നു. തിമിംഗലങ്ങളെയും മനുഷ്യര്‍ വെറുതെവിടാറില്ല.
അതേയവസരം, ഇപ്പോള്‍ പ്രസിദ്ധീകരിച്ച സര്‍വേഫലങ്ങള്‍ വേണ്ടത്ര വസ്തുനിഷ്ഠമാണോ എന്ന സംശയവും ചില ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ഏറക്കുറേ ശരിയാണെന്നും വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ലെന്നും സുവോളജിക്കല്‍ സൊസൈറ്റി മേധാവി ഡോ. റോബിന്‍ ഫ്രീമാന്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day