|    Dec 5 Mon, 2016 10:01 pm
FLASH NEWS

എഡിജിപി സന്ധ്യ ജസ്റ്റിസ് കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്ന് എജി

Published : 23rd October 2016 | Posted By: mi.ptk

adgp-b-sandhya

തിരുവനന്തപുരം: എഡിജിപി ബി സന്ധ്യ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ അഡ്വക്കേറ്റ് ജനറല്‍. സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് കട്ജുവുമായി എഡിജിപി ബി സന്ധ്യയും ജഡ്ജി കെ രവീന്ദ്രനും കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്ന് എജി സിപി സുധാകര പ്രസാദ് പറഞ്ഞു.
കൂടിക്കാഴ്ച സ്വന്തം തീരുമാനപ്രകാരമായിരുന്നെന്നും സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും എജി പറഞ്ഞു. നിര്‍ണായകമായ കേസില്‍ സര്‍ക്കാര്‍ അറിയാതെ തീരുമാനം എടുത്തത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗമ്യ വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കി സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച ജഡ്ജിയാണ് കെ രവീന്ദ്രബാബു. ഈ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
എന്നാല്‍ ജസ്റ്റിസ് കഡ്ജുവുമായി നടത്തിയത് വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നെന്നും ഔദ്യോഗിക പരിപാടിയായിരുന്നു എന്നുള്ളത് തെറ്റായ വാര്‍ത്തയാണെന്നും എഡിജിപി ബി സന്ധ്യ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 191 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day