|    Oct 22 Sat, 2016 5:18 am
FLASH NEWS

എഡിഎമ്മിനെ ആക്രമിച്ച കേസില്‍ കുടുങ്ങി എംഎല്‍എയും പോലിസും

Published : 4th March 2016 | Posted By: SMR

ഇടുക്കി: ഇടുക്കി എഡിഎമ്മിനെ ആക്രമിച്ച കേസില്‍ കുടുങ്ങി എംഎല്‍എയും ലോക്കല്‍ പോലിസും.സംഭവത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എയും ലോക്കല്‍ പോലിസും ഒരുപോലെ അകപ്പെട്ടിരിക്കുകയാണ്.ഈ കേസില്‍ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം പോലിസിനെ വിമര്‍ശിച്ചത്.
ഇനി കോടതിയുടെ ആക്ഷേപമേല്‍ക്കാന്‍ വയ്യെന്ന നിലപാടിലാണ് ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥര്‍. അതേസമയം തിരഞ്ഞെടുപ്പടുത്ത വേളയില്‍ പ്രശ്‌നം രഷ്ട്രീയ മുതലെടുപ്പിനു ഇടതു മുന്നണിയെ സഹായിച്ചാലോ എന്ന ആശങ്കയിലാണ് യുഡിഎഫും സര്‍ക്കാരും. അതേസമയം,എംപീരുമേട് തെക്കേമലയില്‍ ടിആര്‍ആന്റ് ടി കമ്പനിയില്‍ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎം മോന്‍സി പി അലക്‌സാണ്ടറെ ആക്രമിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളാണ് കേസില്‍ ഒന്നാം പ്രതി.സിപിഎം നേതാവും കൊക്കയാര്‍ ലോക്കല്‍ സെക്രട്ടറിയുമായ ചന്ദ്രബാബു രണ്ടാം പ്രതി.
ഇവര്‍ക്കെതിരേ പത്ത് വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി ആക്രമിച്ച് ശരീര ഭാഗങ്ങള്‍ക്ക് ഒടിവ് വരുത്തുക എന്ന 333ാം വകുപ്പാണ് പ്രധാനമായത്. ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ബിജിമോള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മൂന്നൂറോളം പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ 2015 ജൂലൈ മൂന്നിന്
നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച െ്രെകംബ്രാഞ്ച് 80 പേര്‍ മാത്രമാണ് പ്രശ്‌ന സ്ഥലത്തുണ്ടായിരുന്നതെന്നാണ് കണ്ടെത്തി.
സംഭവം നടന്നത് സെന്റ്‌തോമസ് ദിനത്തിലായിരുന്നു. പ്രശ്‌നമുണ്ടായപ്പോള്‍ പള്ളിയില്‍ പോയി മടങ്ങിവന്നവര്‍ ബഹളം കേട്ട് ഓടിക്കൂടുകയായിരുന്നു. ഇതാണ് വന്‍ജനക്കൂട്ടമായി പോലിസ് എഫ്‌ഐആറില്‍ എഴുതിച്ചേര്‍ത്തത്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള 52 പേരെ െ്രെകംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഇതില്‍ 42 പേരെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ബിജിമോള്‍ എംഎല്‍എയെ കഴിഞ്ഞ ദിവസം പീരുമേട് ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്തത്. സ്ത്രീ
എന്ന പരിഗണന വച്ചാണ് ഇവരെ ഗസ്റ്റ് ഹൗസില്‍ വച്ച് ചോദ്യം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. ഇതിനിടെ പന്തികേട് തോന്നിയ ബിജിമോളും സിപിഎം നേതാവ് ചന്ദ്രബാബുവും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി െ്രെകംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികളെ അറസ്റ്റ് ചെയ്യാതെ കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് അയച്ചുകൊടുക്കും. കേസ് ഡയറി പരിശോധിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതി ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചാലുടന്‍ പീരുമേട് കോടതിയില്‍ അതു നല്‍കാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day